കോഴിക്കോട്: കൊവിഡ് അതിജീവനത്തിന് ശേഷമുള്ള പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ വരവേൽക്കാൻ ജില്ലയിലെ പൊതുവിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളെ സ്വീകരിക്കാൻ വർണാഭമായ ഒരുക്കങ്ങളാണ് സ്‌കൂളുകളിൽ നടന്നുവരുന്നത്. സ്‌കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ജില്ലയിൽ യൂണിഫോം, പാഠപുസ്തക വിതരണം എന്നിവ പൂർത്തിയായി.
ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം നാളെ കച്ചേരിക്കുന്ന് ഗവ. എൽ.പി. സ്‌കൂളിൽ നടക്കും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിക്കും. വനം മന്ത്രി എ.കെ ശശീന്ദ്രൻ മുഖ്യാതിഥിയാകും. മേയർ ബീന ഫിലിപ്പ്, എം.കെ രാഘവൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി തുടങ്ങിയവർ പങ്കെടുക്കും.