ttttttttt
ചാമ്പ്യന്മാരായി ജോസഫ്‌സ് കോളേജ് ദേവഗിരി ടീം

കോഴിക്കോട് : ജില്ലാ പ്രീമിയർ ഡിവിഷൻ ലീഗ് ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി ചാമ്പ്യന്മാരായി. കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഡിസ്ട്രിക്ട് പൊലീസ് ടീമിനെ 3-0നാണ് സെന്റ് ജോസഫ്സ് ദേവഗിരി പരാജയപ്പെടുത്തിയത്. ക്രസന്റ് ഫുട്‌ബോൾ ക്ലബ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സമാപന ചടങ്ങിൽ മുഖ്യാത്ഥി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.ഡി.എഫ്.എ വൈസ് പ്രസിഡന്റ് കെ. പി. മമ്മത്‌കോയ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അബ്ദുൽ അസീസ് സ്വാഗതവും കെ.ഡി.എഫ്.ആർ.എ സെക്രട്ടറി ഷാജേഷ് കുമാർ നന്ദിയും പറഞ്ഞു.