വടകര : ഓർക്കാട്ടേരി സർവ്വീസ് സ്റ്റേഷനു സമീപം കാറും ബൈക്കും കൂട്ടിമുട്ടി രണ്ട് പേർക്ക് പരിക്ക്. കച്ചേരി സ്വദേശി കുന്നാലത്ത് ഫർ സീൻ (21), ഇരിങ്ങണ്ണൂർ രയരോത്ത് ഫർസിൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് സഭവം. സാരമായി പരിക്കേറ്റ ഇരുവരെയും വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് കാറിന് അടിയിൽ പെടുകയുണ്ടായി നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . എടച്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.