lockel
സതീഷ് ബാബു കൊല്ലമ്പലത്തിൻ്റ ആകാശം കാണാത്ത നക്ഷത്രങ്ങൾ എന്ന പരിസ്ഥിതി പുസ്തകം ഫറോക്കിൽ ​ ​ മന്ത്രി പി.​എ ​.മുഹമ്മദ് റിയാസ് പ്രകാശനം ചെ​യ്യുന്നു ​

ഫറോക്ക്:​ സതീഷ് ബാബു കൊല്ലമ്പലത്തിന്റെ ആകാശം കാണാത്ത നക്ഷത്രങ്ങൾ എന്ന പരിസ്ഥിതി പുസ്തകം മന്ത്രി പി.​എ ​.മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു . പുരോഗമന കലാസാഹിത്യസംഘം ഫറോക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി ഡോ.​ ​ഹേമന്ത് കുമാർ മന്ത്രിയിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി പ്രൊഫ. കബീർ പേങ്ങാട് പുസ്തകം പരിചയപ്പെടുത്തി .മേഖലാ പ്രസിഡന്റ് പി.പി രാമചന്ദ്രൻ, സെക്രട്ടറി വി കെ ദിലീപ് ,പ്രൊഫ. ശോഭീന്ദ്രൻ ​ ശശീധരൻ ഫറോക്ക് ,ഭാനുപ്രകാശ്, ഉണ്ണിക്കൃഷ്ണൻ ടി ,ബാലകൃഷ്ണൻ നായർ ടി ,എം സജിത്ത് ,ഇ.മോഹൻദാസ്, മുഹസിൻ. സി, അരവിന്ദാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.