കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്കൽ സയൻസ്, മാത് സ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 2 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം സ്കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രധാനാദ്ധ്യാപകൻ അറിയിച്ചു. ഭാഷ വിഷയങ്ങളുടെ ഇന്റർവ്യൂ രാവിലെ 10 മണിക്കും മറ്റുള്ളവ ഉച്ചക്ക് 2 മണിക്കും ആയിരിക്കും