പേരാമ്പ്ര: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ഗരീബ് കല്യാൺ സമ്മേളനത്തോടനുബന്ധിച്ച് പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ പ്രധാനമന്ത്രിയുടെ കർഷക സംവാദത്തിന്റെ തൽസമയ സംപ്രേഷണവും കർഷക പരിശീലനവും സംഘടിപ്പിച്ചു. പരിശീലന പരിപാടി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജോസ് കുട്ടി കെ.എ, ഗോപു ആർ, പി.എസ് മനോജ്, കെ.എം പ്രകാശ്, ഐശ്വര്യ കെ.കെ, ദീപ്തി എ, പ്രദീപ് ബി എന്നിവർ പ്രസംഗിച്ചു. കൂൺകൃഷി, തെങ്ങിന്റെ ഇടവിളകൃഷി, കുറ്റിക്കുരുമുളക് ഉത്പാദനം, ചക്കയുടെ മൂല്യവർദ്ധനവ് എന്നീ വിഷയങ്ങളിൽ നടത്തിയ പരിശീലന പരിശീലന പരിപാടിയിൽ ജില്ലയിൽ നിന്നുള്ള ഇരുന്നൂറോളം കർഷകർ പങ്കെടുത്തു.