കോഴിക്കോട്: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ സൗജന്യ സപ്തദിന വേദപഠനശിബിരം സംഘടിപ്പിക്കുന്നു. ഇന്ന് മുതൽ ഏഴ് വരെ വൈകീട്ട് 7.30 മുതൽ 8.30 വരെ ഓൺലൈനായി സൂം കോൺഫറൻസിലൂടെയാണ് ശിബിരം നടക്കുക. ഇന്ന് വൈകീട്ട് 7.30ന് ആചാര്യശ്രീ രാജേഷ് ഉദ്ഘാടനം ചെയ്യും.

വേദങ്ങളുടെ ജ്ഞാന-വിജ്ഞാനലോകത്തെ പരിചയപ്പെടുത്തുക എന്നതാണ് ശിബിരത്തിന്റെ ലക്ഷ്യം. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങളെ സംബന്ധിച്ച വിഡിയോ ഡോക്യുമെന്ററിയുടെ പ്രദർശനവും നടക്കും. സമാപനച്ചടങ്ങിൽ ആചാര്യശ്രീ രാജേഷ് പഠിതാക്കളോട് സംസാരിക്കും. എല്ലാ ദിവസവും ശിബിരത്തിൽ ക്വിസും സംശയനിവാരണവും നടക്കും. ശിബിരത്തിൽ പങ്കെടുക്കുന്നവർക്ക് വേദവിജ്ഞാനങ്ങളെ സംബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ സൗജന്യ പുസ്തകങ്ങളും സർട്ടിഫിക്കറ്റും നൽകും. ശിബിരത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി shorturl.at/gozD5 എന്ന ലിങ്കിൽ കയറി ഫോം പൂരിപ്പിച്ച് നൽകുക. വിവരങ്ങൾക്ക് : 91 7736037063.