3
അദ്വൈതാശ്രമം ഡയറക്ടർ സ്വാമി ചിദാനന്ദപുരി എൻ.ഐ.ടി അങ്കണത്തിൽ തൈ നടുന്നു

കോഴിക്കോട്: എൻ.ഐ.ടിയിലെ സെന്റർ ഫോർ യോഗ ആൻഡ് ഹോളിസ്റ്റിക് വെൽനസ് ലാബിരിന്ത് ഗാർഡൻ നിർമാണത്തിന് തറക്കല്ലിട്ടു. അദ്വൈതാശ്രമം ഡയറക്ടർ സ്വാമി ചിദാനന്ദപുരി, പതഞ്ജലി യോഗ റിസർച്ച്‌ സെന്റർ ഡയറക്ടർ, യോഗാചാര്യ ഉണ്ണിരാമൻ,​ മംഗലാപുരം ഇസ്‌കോണിലെ ശ്രീരോഹിണി സുത ദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

എൻ.ഐ.ടി കോഴിക്കോട് ഡയറക്ടർ ഡോ.പ്രസാദ്കൃഷ്ണയും സെന്റർ ഫോർ യോഗ ആൻഡ്‌ ഹോളിസ്റ്റിക് വെൽനസ് ചെയർപേഴ്സൺ ഡോ.കസ്തൂർബ എ.കെ (ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വകുപ്പ്‌ മേധാവി)

ഡോ:അമൃത പികെ,​ ഡോ.ജയചന്ദ്രൻ കെ., ഡോ.സുനിത കെ. തുടങ്ങിയവർ നേതൃത്വം നൽകി. പതഞ്ജലി
യോഗ ഗവേഷണ കേന്ദ്രത്തിലെ വിദ്യാർത്ഥികൾ യോഗനൃത്തം ചെയ്തു. സ്റ്റുഡൻസ് വെൽഫെയർ ഡീൻ ഡോ.രജനികാന്ത് നന്ദി പറഞ്ഞു.