news
രാമദാസ് മണലേരി സംസാരിക്കുന്നു.

കുറ്റ്യാടി: കേന്ദ്ര സർക്കാർ ന്യായമായ രീതിയിൽ ഇന്ധനവില കുറച്ചിട്ടും ഇന്ധന വില കുറയ്ക്കാത്ത ഇടത് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബി.ജെ.പി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കക്കട്ടിൽ ധർണ നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്‌ രാംദാസ് മണലേരി ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്‌ ഒ.പി മഹേഷ്‌ അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരൻ, എംഎം രാധാകൃഷ്ണൻ, സുധബാബു. മുകുന്ദൻ പാതിരിപ്പറ്റ. രാജഗോപാൽ പുറമേരി.രാജൻ കെഎം. പറമ്പത്ത് കുമാരൻ എന്നിവർ പ്രസംഗിച്ചു.