കൊയിലാണ്ടി: ജുവലറിയിൽ നിന്നു സ്വർണ്ണം മോഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം മൂത്താട്ടിൽ വീട്ടിൽ പ്രകാശൻ (53) ആണ് അറസ്റ്റിലായത്. 26 ന് ഉച്ചയ്ക്ക് ജെ.ആർ ഫാഷൻ ജുവലറിയിൽ നിന്ന് രണ്ടര പവൻ ആ ഭരണമാണ് ഇയാൾ മോഷ്ടിച്ചത്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സി.ഐ. എൻ സുനിൽ കുമാറിന്റെ നേതൃത്വത്തിലുളള സംഘത്തിൽ എസ്.ഐ.എം.എൽ അനൂപ്, എ.എസ്.ഐ രാജേഷ്, സീനിയർ പൊലീസ് ഓഫീസർ ബിനീഷ്, സി.പി. ഒ ബി നിരാജ് എന്നിവരാണ് ഉണ്ടായിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി