കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച മുപ്പതോളം പേർക്ക് യാത്രയയപ്പ് നൽകി. കോഴിക്കോടിന്റെ ആദരം എന്ന പേരിൽ നടത്തിയ യാത്രയയപ്പ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
കൊവിഡ് കാലത്ത് ത്യാഗ നിർഭരമായി പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയ ആരോഗ്യപ്രവർത്തകരിൽ ഒരു വിഭാഗമാണ് പടിയിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിരമിച്ച പ്രിൻസിപ്പൽ ഡോ.വി.ആർ രാജേന്ദ്രൻ ഉൾപ്പടെ ഡോക്ടർമാർ, നേഴ്സുമാർ , മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി.നിളാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ തോട്ടത്തിൽ രവീദ്രൻ എം.എൽ എ മുഖ്യാത്ഥിയായി ഡോ.വി.ആർ രാജേന്ദ്രൻ മറുപടി പ്രസംഗം നടത്തി. വൈസ് പ്രിൻസിപ്പാൾ ഡോ.കെ.ജി. സജീത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹംസ കണ്ണാട്ടിൽ സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സുനിൽകുമാർ നന്ദിയും പറഞ്ഞു