kids
kids

കോഴിക്കോട്: ജില്ലയിൽ 18752 കുട്ടികൾ ഇന്ന് ഒന്നാം ക്ലാസിലെത്തും. ഇതിൽ 4771 കുട്ടികൾ സർക്കാർ സ്‌കൂളുകളിലും, 12656 കുട്ടികൾ എയ്ഡഡ് സ്‌കൂളുകളിലും 1325 കുട്ടികൾ അൺഎയ്ഡഡ് സ്‌കൂളുകളിലുമാണ് പ്രവേശനം നേടിയത്. ജില്ലയിൽ ആകെയുള്ള 1270 വിദ്യാലയങ്ങളിൽ 362767 കുട്ടികളാണ് പുതിയ അദ്ധ്യായന വർഷത്തിലേക്ക് കടക്കുന്നത്.