എടച്ചേരി: ആലശ്ശേരി ശ്രീ ശിവസുബ്രഹ്മണ്യ ക്ഷേത്രം ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ പുനഃപ്രതിഷ്ഠയും ഉപദേവന്മാരുടെ പ്രതിഷ്ഠയും ഇന്ന് മുതൽ 7 നടക്കും. ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ ഏറാഞ്ചേരി ഡോ:ജയൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വം വഹിക്കും. ദീപാരാധന, ആചാര്യവരണം, മുളയിടൽ, പ്രാസാദപരിഗ്രഹം പ്രാസാദശുദ്ധി, രാക്ഷാഗ്നഹോമം, വാസ്തുഹോമം, വാസ്തുകലശം, അസ്ത്രകലശം, വാസ്തുബലി, വാസ്തുകലശാഭിഷേകം വാസ്തുപുണ്യാഹം, കുണ്ഡശുദ്ധി, അത്താഴപൂജ, ബിംബശുദ്ധി , പ്രോക്ത ഹോമം, സ്കാന്ദ, ഹോമാ കലശാഭിഷേകം,ഉച്ച പുജ മുള പുജ, ശാന്തി ഹോമം, അത്ഭുത ശാന്തി ഹോമം, നായ ശാന്തി ഹോമം,സംഹാരതത്വ ഹോമം, സംഹാരതത്വകലശം, കുംഭേശകർക്കരി നിദ്രകലശം, ശയ്യ പൂജ, ജീവ്വോദ്യാസന, കൗമാരകലശപൂജ, അന്നദാനം, മുഷ്ട്വാ ലിശുദ്ധി, പ്രാസാദപ്രതിഷ്ഠ, നപുംസകശിലാപ്രതിഷ്ഠ, പീഠപ്രതിഷ്ട , നപുംസക ശീലാ പ്രതിഷ്ഠ , എഴുന്നള്ളിക്കൽ, പ്രതിഷ്ഠ, നിത്യാനി ദാനം,നിശ്ചയിക്കൽ, അധിവാസം, അധിവാസ ഹോമം, ചതുർത്ഥത്തിന് കലശപൂജ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.