lockel
പടം:​രാമനാട്ടുകര നഗരസഭയുടെയും വ്യവസായ വാണിജ്യവകുപ്പിന്റെയും ​സം​യുക്താഭിമുഖ്യത്തിൽ രാമനാട്ടുകര വ്യാപാര ഭവനിൽ ​നടന്ന ​സംരംഭകത്വ ശില്പശാല നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ​ ​ ഉദ്ഘാടനം ചെ​യ്യുന്നു ​​

​രാമനാട്ടുകര:​രാമനാട്ടുകര നഗരസഭയുടെയും വ്യവസായ വാണിജ്യവകുപ്പിന്റെയും ​സംയുക്താഭിമുഖ്യത്തിൽ രാമനാട്ടുകര വ്യാപാര ഭവനിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു. സംരംഭക വർഷാചരണത്തിന്റെ ഭാഗമായി പുതിയ സംരംഭകരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ശിൽപശാല നഗരസഭാ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ​ ​ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ടി.നദീറ അ​ദ്ധ്യ​ക്ഷയായി.ചേളന്നൂർ ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ സൽന,കനറാ ബാങ്ക് ബാങ്ക് മാനേജർ വിശാൽ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ വി.എം.പുഷ്പ, പി.കെ ലത്തീഫ്,കെ.എം.യമുന, സഫ റഫീഖ്, ചെറുകിട വർക്കിംഗ് ഗ്രൂപ്പ്‌ ചെയർപേഴ്സൺ പി. കെ.സജ്‌ന, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.കെ.മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.