പയ്യോളി: മോഷണങ്ങളും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനായുള്ള കർമ്മപദ്ധതികൾക്ക് പൊലീസും വ്യാപാരികളും റെസിഡൻസ് അസോസിയേഷനും ഓട്ടോ ഡ്രൈവർമാരും ഉൾപ്പെട്ട സംയുക്ത സമിതി രൂപം നൽകി.സർക്കിൾ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വ്യാപാരികളുടെ പ്രതിനിധികളായി പ്രസിഡന്റ് എം ഫൈസൽ സൂപ്പർ, കെ.പി റാണാ പ്രതാപ്, റെസിഡൻസ് അസോ.പ്രതിനിധിയായി പടിക്കൽ രാജൻ, ഓട്ടോ ഡ്രൈവർമാരുടെ പ്രതിനിധിയായി മുജീബ്, തുടങ്ങിയവർ പ്രസംഗിച്ചു.

വ്യാപാരി വ്യവസായി, റെസിഡൻസ് അസോസിയേഷൻ, ഓട്ടോ തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത രാത്രിയിൽ ബീറ്റിനുള്ള ഏർപ്പാട് ചെയ്യാനും, റെസിഡൻസ് അസോസിയേഷനുകളിൽ ഗ്രൂപ്പുകൾ രൂപീകരിച്ച് രാത്രി പട്രോളിങ്ങിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ തീരുമാനങ്ങൾക്ക് യോഗം അംഗീകാരം നൽകി.