basheer
basheer

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് നമ്മൾ ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ ജൂലായ് ഒന്നുമുതൽ അഞ്ചുവരെ ബഷീർ ഫെസ്റ്റ് സംഘടിപ്പിക്കാൻ തീരുമാനമായി. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബഷീർ ഫെസ്റ്റ് സംഘാടക സമിതി രൂപീകരണ യോഗത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീഷ് ബഷീറും സംബന്ധിച്ചു.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് രക്ഷാധികാരിയായ സംഘാടക സമിതിയിൽ മേയർ ഡോ. ബീന ഫിലിപ്പ് ചെയർപേഴ്‌സണാകും. ജൂലായ് ഒന്നിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടി ജൂലായ് അഞ്ചിന് സമാപിക്കും. എല്ലാ ദിവസവും കലാപരിപാടികൾ ഉണ്ടാകും. ബഷീർ രചനകളുമായി ബന്ധപ്പെട്ടു ക്വിസ്, വായന മത്സരങ്ങൾ, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ബഷീർ കൃതികളിലെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പരിപാടികൾ എന്നിവ നടത്തും.

വായനശാലകളിൽ ബഷീർ പുസ്തകചർച്ച, സെമിനാറുകൾ എന്നിവ നടത്തും. യോഗത്തിൽ കൗൺസിലർ കെ. രാജീവ് അദ്ധ്യക്ഷനായി.