കൊയിലാണ്ടി: മിക്സഡ് പ്രഖ്യാപനത്തിനു ശേഷം ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇത്തവണ പഠിക്കാനെത്തുന്നത് 158 ആൺകുട്ടികൾ. അഞ്ചാം ക്ലാസ്സിൽ 72 ഉം 8 - ൽ 86 ആൺകുട്ടികളാണ് പ്രവേശനം നേടിയത്.
പ്ലസ് വൺ പ്രവേശനത്തോടെ ആൺകുട്ടികളുടെ എണ്ണം ഇനിയും വർദ്ധിക്കും. ഗേൾസ് ഹയർ സെക്കണ്ടറി എന്ന പേരിന് പകരം പന്തലായനി ഗവ: ഹയർ സെക്കൻഡറി സ്കൂൾ എന്നാകും. പ്രവേശനോത്സവം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ സു ധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിക്കും.