മുണ്ടക്കയം - കരിനിലം - പ്ലാക്കപ്പടി - പശ്ചിമ റോഡ് തകർന്നു

മുണ്ടക്കയം: പലയിടത്തും ടാറിംഗിന്റെ പൊടിപോലുമില്ല. ഇപ്പോൾ റോഡിൽ ബാക്കിയുള്ളത് വാരിക്കുഴികൾ മാത്രം. മുണ്ടക്കയം - കരിനിലം - പ്ലാക്കപ്പടി - പശ്ചിമ റോഡ് ഇനി തകരാൻ ബാക്കിയില്ല. മുണ്ടക്കയം പുഞ്ചവയൽ റോഡ് വഴി കരിനിലം പ്ലാക്കപ്പടി വഴി കുഴിമാവിനുള്ള പ്രധാന റോഡാണ് തകർന്നത്. പോസ്റ്റോഫീസ് കവല മുതൽ റോഡ് പൂർണമായും ടാറിംഗ് തകർന്ന് കുഴികൾ നിറഞ്ഞ നിലയിലാണ്.

ഇതോടെ കുഴിമാവ്, കോസടി കൊട്ടാരംകട തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഇപ്പോൾ മുണ്ടക്കയം കോരുത്തോട് റോഡിനെയാണ് ആശ്രയിക്കുന്നത്. കുഴികൾ മൂലം കരിനിലം മുതൽ പ്ലാക്കപ്പടി വരെയുള്ള ഭാഗത്ത് കാൽനടയാത്ര പോലും സാധ്യമല്ല. കുഴിമാവിനുള്ള റോഡിൽ പലയിടങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

അപകടം പതിവാണ്

റോഡിൽ മെറ്രിൽ നിരന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി. ഇതോടെ യാത്രക്കാരിൽ നിന്ന് പരാതിയേറി.