കോട്ടയം: ഭിന്നശേഷിക്കുട്ടികളുടെ (ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബലിറ്റി, എൽ.ഡി ) മാതാപിതാക്കൾക്കായി ജില്ലാതല പഠനസമ്മേളനം ഇന്ന് രാവിലെ 10 മുതൽ സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ ഏറ്റുമാനൂർ കാണക്കാരി ആശാഭവനിൽ നടക്കും. ഭിന്നശേഷിക്കുട്ടികൾ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളും പരിചരണവും പരിഹാരങ്ങളും എന്ന വിഷയത്തിൽ ഡോ.റിനി മേരി തോമസ് ക്ലാസ് നയിക്കും. അഡ്വ.കെന്നഡി എ.ജോർജ് മുഖ്യപ്രഭാഷണം നടത്തും. പ്രവേശനം സൗജന്യം. ഫോൺ: 9497029301.