
ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി മാടപ്പള്ളിയിൽ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എം.പി.മത്തായി മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരികളായ വി.ജെ.ലാലി, മിനി കെ.ഫിലിപ്പ്, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സോഫിയ ലാലിച്ചൻ, വൈസ് പ്രസിഡന്റ് ബിനു മൂലയിൽ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ഇ.പി.രാഘവൻപിള്ള, ജോഷി കുറുക്കൻകുഴി, പി.പി.പുന്നൂസ്, ജോർജ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.