krail

ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനിൽ തീർത്ത സ്ഥിരം സമരപന്തലിൽ ഇന്ന് രാവിലെ 10ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റി സത്യഗ്രഹ സമരം നടത്തും. ആദ്മി പാർട്ടി ജില്ലാ കൺവീനർ അഡ്വ. ബിനോയ് പുനത്തിൽ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യും. സമര സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിക്കും. സമര സമിതി സംസ്ഥാന രക്ഷധികാരി കെ.ശൈവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും.