വലവൂർ : ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. പട്ടളം മണികണ്ഠൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.

ഇന്നലെ രാവിലെ നാരായണീയ പാരായണം, ദീപാരാധന എന്നിവ നടന്നു. പെരിയമന നാരായണൻ നമ്പൂതിരി ദീപം തെളിയിച്ചു. ഇന്ന് മുതൽ മെയ് 8 വരെ തുടർച്ചയായി രാവിലെ 6ന് ഗണപതിഹോമം, നാമജപം, നാമദീപപ്രദക്ഷിണം, സമൂഹപ്രാർത്ഥന, തുടർന്ന് പാരായണ ആരംഭം, 8 ന് പ്രഭാഷണം, 11 ന് പ്രഭാഷണം, 1 ന് പ്രസാദമൂട്ട്, 2.15 ന് പാരായണം, 3.30 ന് പ്രഭാഷണം, രാത്രി 8ന് അത്താഴമൂട്ട്3ന് വൈകിട്ട് 5ന് സർവൈശ്വര്യപൂജ. 5ന് ഉച്ചയ്ക്ക് 1ന് ഉണ്ണിയൂട്ട് . 7ന് വൈകിട്ട് 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന, തുടർന്ന് ഗോപൂജ, അത്താഴമൂട്ട്. 8ന് 6.30ന് നാമജപം, സമൂഹപ്രാർത്ഥന, 11.30 ന് അവഭൃതസ്‌നാനം തുടർന്ന് മഹാപ്രസാദമൂട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.