പാലാ: കെട്ടിട നിർമാണ മേഖലയിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിൽ നിന്നും എൻ.ഒ.സി ലഭിക്കാൻ ഉണ്ടാകുന്ന കാലതാമസത്തിനും അനാവശ്യ ബുദ്ധിമുട്ടുകൾക്കും പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരളാ ബിൽഡിംഗ് അസോസിയേഷൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഡി.ജി.പി ബി. സന്ധ്യക്ക് നിവേദനം നൽകി. ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ടോമി ഈപ്പൻ, വി.എം. അബ്ദുള്ള ഖാൻ, തോമസ് പീറ്റർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.