ആർപ്പൂക്കര: എസ്.എൻ.ഡി.പി യോഗം 3522 -ാം നമ്പർ ആർപ്പൂക്കര ചൂരക്കാവ് ശ്രീനാരായണഗുരു ക്ഷേത്രത്തിൽ 11-ാമത് ഉത്സവത്തിന് ഇന്ന് തുടക്കം. 6ന് സമാപിക്കും. ഇന്ന് രാവിലെ 8ന് ഗണപതിഹോമം, 9ന് ഉച്ചപൂജ, 11ന് കൊടിമരം തങ്കൻ കല്ലുകണ്ടത്തിന്റെ പുരിയിടത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിക്കും. വൈകിട്ട് 6.30ന് ആചാര്യവരണം, 7.30നും 8.30നും മദ്ധ്യേ കോത്തല വിശ്വനാഥൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി സത്യൻ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. പ്രഭാഷണം, പ്രസാദമൂട്ട്. 3ന് രാവിലെ 7ന് അഷ്ട്ദ്രവ്യമഹാഗണപതിഹോമം, വൈകിട്ട് 7ന് പ്രഭാഷണം, 8.30ന് പ്രസാമൂട്ട്. 4ന് രാവിലെ 6ന് അഖണ്ഡനാമജപയജ്ഞ ആരംഭം, ഉച്ചക്ക് 1ന് അന്നദാനം, വൈകിട്ട് 6ന് അഖണ്ഡനാമജപയജ്ഞ സമർപ്പണം, 8ന് കലാപരിപാടികൾ, 9ന് പ്രസാദമൂട്ട്. 5ന് രാവിലെ 8ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 7ന് പ്രഭാഷണം, 8.30ന് പ്രസാദമൂട്ട്. 6ന് രാവിലെ 6.30ന് ഗണപതിഹോമം, 11ന് സമൂഹപ്രാർത്ഥന, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 5.30ന് താലപ്പൊലിഘോഷയാത്ര, 8ന് താലസമർപ്പണം, 8.30ന് കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് സമ്മേളന ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.കെ സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ പി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. ഇ.ആർ മോഹനൻ, വത്സമ്മ ഭാസ്‌ക്കരൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ടി.കെ ശേഖരൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ജി സുരേന്ദ്രൻ നന്ദിയും പറയും. തുടർന്ന് 9ന് കൊടിയിറക്ക്, 9.15ന് കൊടിയിറക്ക് സദ്യ.