കൂനന്താനം: എസ്.എൻ.ഡി.പി യോഗം 3921-ാം നമ്പർ കൂനന്താനം ശാഖയിൽ 27-ാമത് പ്രതിഷ്ഠാ വാർഷികവും 24-ാമത് ശാഖാ വാർഷികവും 22-ാമത് ശ്രീനാരായണ കൺവൻഷനും 5 മുതൽ 7വരെ നടക്കും. എല്ലാ ദിവസവും പതിവ് ക്ഷേത്ര പൂജകൾ. 5ന് രാവിലെ 6ന് മഹാഗണപതിഹോമം, 8ന് കൊടിയും കൊടിക്കയറും സമർപ്പണം, 9.15നും 10.20നും മദ്ധ്യേ പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 10.30ന് കൊടിമരച്ചുവട്ടിൽ നിറപറ, 12ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 5ന് ശ്രീനാരായണ കൺവൻഷൻ ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ബൈജു പാടിയത്തിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സംഘടനാസന്ദേശം നൽകും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. എൻ.നടേശൻ, സുജാത രാജു, പി.എ വാസുദേവൻ, സുജിത്ത് സുകുമാരൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി എം.ഡി സുരേന്ദ്രൻ സ്വാഗതവും പി.എൽ മോഹനൻ നന്ദിയും പറയും. 6.30ന് ദീപക്കാഴ്ച്ച, 7ന് പ്രഭാഷണം, 9ന് ടെലിഫിലിം. 6ന് രാവിലെ 8ന് കലശപൂജ, 10ന് ഗുരുദേവകൃതികളുടെ പാരായണം, വൈകിട്ട് 7ന് പ്രഭാഷണം, 8ന് പ്രഭാഷണം, 8.30ന് കലാപരിപാടികൾ, 9.30ന് നൃത്തനൃത്യങ്ങൾ. 7ന് രാവിലെ 8ന് ഗുരുദേവകൃതികളുടെ പാരായണം, 11ന് പ്രഭാഷണം, ഉച്ചക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 4ന് താലപ്പൊലിഘോഷയാത്ര, വൈകിട്ട് 6.30ന് ദീപക്കാഴ്ച,7ന് സംഗീതലയതരംഗം.