മാന്നാർ: മൂന്നു ദിവസം നീളുന്ന പന്ത്രണ്ടാമത് മാന്നാർ ശ്രീനാരായണ കൺവെൻഷന് തിരിതെളിഞ്ഞു . എസ് എൻ ഡി പി യോഗം 2485ാം നമ്പർ മാന്നാർ ശാഖയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമതി അംഗം കെ.എസ് ബിബിൻ ഷാൻ പ്രഭാഷണം നടത്തി. ഭാരവാഹികളായ കെ.പി കേശവൻ, കെ.കെ സരേഷ്, ബീന അനിൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് വൈകിട്ട് 6.15ന് നടക്കുന്ന സമ്മേളനം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശേരി ഉദ്ഘാടനം ചെയ്യും. യോഗം അസി.സെക്രട്ടറി രമേശ് അടിമാലി പ്രഭാഷണം നടത്തും. കടുത്തുരുത്തി യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ അദ്ധ്യക്ഷത വഹിക്കും. മൂന്നിന് വൈകിട്ട് 6.15 നടക്കുന്ന സമാപന സമ്മേളനം യോഗം കൗൺസിലർ സി.എം ബാബു ഉത്ഘാടനം ചെയ്യും. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. യോഗം ബോർഡ് മെമ്പർ ടി.സി ബൈജു അദ്ധ്യക്ഷത വഹിക്കും.