കല്ലറ: എസ്.എൻ.ഡി.പി യോഗം 123ാം നമ്പർ കല്ലറ ശാഖാ ശ്രീ ശാരദാ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന മഹോത്സവത്തോടനുബന്ധിച്ചു 3, 4 തീയതികളിൽ വിശേഷാൽ കലശാഭിഷേകവും ബ്രഹ്മകലശ പൂജയും കുംഭകുട ഘോഷയാത്രയും നടക്കും. 3ന് പുലർച്ചെ ഗണപതി ഹോമത്തിന് ശേഷം ഗുരുദേവനും ഉപദേവതകൾക്കും വിശേഷാൽ കലശാഭിഷേകം നടക്കും. 10ന് പ്രാർത്ഥന, 1ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് സമൂഹപ്രാർത്ഥന. 4ന് രാവിലെ ബ്രഹ്മകലശപൂജ, 8.30ന് ബ്രഹ്മകലശാഭിഷേകം, 9 മുതൽ മൂന്നു മേഖലകളിൽ നിന്നും കുംഭകുടഘോഷയാത്ര, 11ന് കുംഭകുടാഭിഷേകം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.45ന് ദേശതാലം എന്നീ ചടങ്ങുകൾ നടക്കുമെന്ന് പ്രസിഡന്റ് പി.ഡി രേണുകൻ, സെക്രട്ടറി കെ.വി സുദർശനൻ എന്നിവർ അറിയിച്ചു.