വൈക്കം: എസ്.എൻ.ഡി.പി യോഗം 1344ാം നമ്പർ തലയാഴം വടക്കേക്കര ശാഖയിലെ ശ്രീനാരായണീയം കുടുംബയൂണിറ്റ് പള്ളിയാട് ശാഖ വാർഷികവും സ്‌കോളർഷിപ്പ് വിതരണവും നടത്തി.
യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.പി സുഖലാൽ തളിശ്ശേരിത്തറ അദ്ധ്യക്ഷത വഹിച്ചു. ആചാര്യൻ വിശ്വപ്രകാശം എസ് വിജയാനന്ദ് ക്ലാസ് നയിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു. യൂണിറ്റ് ചെയർമാൻ പ്രകാശൻ തുരുത്തിത്തറ, കൺവീനർ ആതിര ജിബിൻ, ബിജു ഐക്കരപ്പടി, ദിനേശൻ കാട്ടിശ്ശേരിത്തറ, വിജി ഈരത്തറ, കാഞ്ചന സർവാർത്ഥൻ എന്നിവർ പ്രസംഗിച്ചു.