aituc

മുണ്ടക്കയം. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ മേയ് ദിന റാലിയും കെ.കെ ശ്രീനിവാസൻ, കെ.പി ശ്രീധരൻ അനുസ്മരണ സമ്മേളനവും നടന്നു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി റ്റി.കെ.ശിവന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഒ.പി.എ.സലാം അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ടി പ്രമദ് ആദരിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി ദിലീഷ് ദിവാകരൻ, അഡ്വ.എൻ.ജെ.കുര്യാക്കോസ്, അഡ്വ.ശുഭേഷ് സുധാകരൻ, ബി.ജെ.കുര്യാക്കോസ്, കെ.സി.കുമാരൻ, വിനീത് പനമൂട്ടിൽ, സൗദാമിനി തങ്കപ്പൻ, പി.ആർ.പ്രഭാകരൻ, വി.പി.സുഗതൻ, സി.കെ.മോഹനൻ, സി.ജി.ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.