വൈക്കം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെയും യോഗ സാരഥ്യ രജത ജൂബിലിയുടെയും ഭാഗമായി വൈക്കം യൂണിയൻ നിർമ്മിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാനവും പഠനോപകരണ വിതരണവും ഇന്ന് രാവിലെ 10ന് ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രാങ്കണത്തിൽ നടക്കും. യൂണിയൻ പരിധിയിലുള്ള നിർദ്ധനരായ നാല് കുടുംബങ്ങൾക്കാണ് വീട് വച്ച് നൽകുന്നത്. എല്ലാ വർഷവും യൂണിയൻ 600 ലധികം കുട്ടികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നുണ്ട്. സമ്മേളന ഉദ്ഘാടനവും വീടുകളുടെ താക്കോൽദാനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.പ്രസാദ് പഠനോപകരണ വിതരണവും, എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഓംകാരശ്വരം ക്ഷേത്രത്തിന്റെ പഠന ധനസഹായ വിതരണവും നിർവഹിക്കും. സി.കെ.ആശ എം.എൽ.എ മുഖ്യപ്രസംഗവും, എൻ.എസ്.എസ് സ്റ്റേറ്റ് കോഓർഡിനേറ്റർ ജേക്കബ് ജോൺ സ്‌നേഹ ഭവന പദ്ധതി രൂപരേഖ അവതരണവും നടത്തും. ദക്ഷിണ മേഖല റീജിയണൽ പ്രോഗ്രാം കോഓർഡിനേറ്റർ പി.ബി ബിനു പ്രസംഗിക്കും. യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ്, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, രാജേഷ്.പി.മോഹൻ, അഡ്വ.രമേഷ് പി.ദാസ്, കെ.വി.പ്രകാശൻ, പി.ടി.നടരാജൻ, സാജു കോപ്പുഴ, ബിജു കൂട്ടുങ്കൽ, എം.പി.ബിജു, മധു, എം.എസ്, രാധാകൃഷ്ണൻ, സെൻ സുഗുണൻ, ഷാജി.ടി.കുരുവിള, എ.ജ്യോതി, പി.ആർ.ബിജി, പി.ടി.ജിനീഷ് എന്നിവർ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി എം.പി സെൻ സ്വാഗതവും, ഓംകാരേശ്വരം ദേവസ്വം സെക്രട്ടറി കെ.വി പ്രസന്നൻ നന്ദിയും പറയും.