msf

ചങ്ങനാശേരി. ലീഗ് നേതാവായിരുന്ന കെ.എച്ച്.എം ഇസ്മയിൽ സാഹിബിന്റെ സ്മരണാർത്ഥം എം.എസ്.എഫ് നിയോജകമണ്ഡലം കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം നടത്തി. സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദിന് കിറ്റ് കൈമാറി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ജുനൈദ് കൈതക്കുളം അദ്ധ്യക്ഷത വഹിച്ചു. മൂസാ മൗലവി പ്രാർത്ഥന നടത്തി. ലീഗ് ജില്ലാ ട്രഷറർ ഹസ്സൻലാൽ മുഖ്യാതിഥി ആയിരുന്നു. നിയോജകമണ്ഡലം പ്രസിഡന്റ് സാബു മുല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് അസീസ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് അജ്മൽ മുഹമ്മദ് നന്ദിയും പറഞ്ഞു.