കോട്ടയം: ആം ആദ്മി പാർട്ടി കോട്ടയം നിയോജകമണ്ഡലം കൺവൻഷനും മെമ്പർഷിപ്പ് ക്യാമ്പയിനും നടന്നു. കോട്ടയം ഐ.എം.എ ഹാളിൽ നടന്ന യോഗം പാർട്ടി സംസ്ഥാന കൺവീനർ പി.സി സിറിയക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ അഡ്വ.സന്തോഷ് കണ്ടംചിറ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര നിരീക്ഷൻ അജയ് രാജ് മുഖ്യപ്രഭാഷണം നടത്തി. ജോസ് കീച്ചേരി, അഡ്വ.ബിനോയി പുല്ലത്തിൽ, അഡ്വ.ഇ.എം സുരേഷ്, ജയേഷ് ജോർജ്, ബാബു കുരുവിള, പ്രിൻസ് ജോർജ്, ജോയി തോമസ് ആനിത്തോട്ടം, ജോർജ് ജോസഫ് പകലോമറ്റം എന്നിവർ പങ്കെടുത്തു.