പാലാ: ഇന്ത്യയിലെ ചികിത്സാ സമ്പ്രദായത്തിൽ രോഗികൾക്കും ഡോക്ടറുമാർക്കുമുള്ള നിയമപരിരക്ഷയും ചികിത്സയിൽ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങളെയും പറ്റിയുള്ള ബോധവത്കരണ സെമിനാർ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടന്നു. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി. പ്രശസ്ത മെഡിക്കോ ലീഗൽ വിദഗ്ദ്ധൻ ഡോ. ദിലിപ് വാക്കേ നയിച്ച ക്ലാസിൽ നിരവധി ഡോക്ടറുമാരും, വിവിധ ആശുപത്രി പ്രതിനിധികളും പങ്കെടുത്തു.