കുമരകം: ബോട്ട് റേസ് ലീഗ് മത്സരങ്ങളിലൂടെ പ്രതാപം വീണ്ടെടുക്കാൻ കുമരകം ടൗൺ ബോട്ട് ക്ലബ്. നെഹ്രട്രോഫിയിൽ ഉൾപ്പെടെയുള്ള വള്ളംകളികളിൽ ക്ലബ് മത്സരിക്കും. ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പ് മെഡൽ ജേതാക്കളായവരെ ക്ലബ് ആദരിച്ചു. കുമരകം കലാഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് വി.എസ് .സുഗേഷ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ് മുൻ പ്രസിഡന്റ് ഒ. വി. ശങ്കർ ഉദ്ഘാടനം നിർവഹിച്ചു. ദേശീയ ഡ്രാഗൺ ബോട്ട് റെയിസ് ചാമ്പ്യൻഷിൽ പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയ പൊലീസ് ടീമിലെ ഷിബു.പി.എം., അനൂപ് റ്റി.പി ,കേരള സംസ്ഥാന ടീമിലെ അജീഷ് അനിയൻ, ദീപക്ക്.കെ.പൊന്നപ്പൻ, അഖിൽ കുമാർ വി.എ ,കേരള സംസ്ഥാന തലത്തിൽ മെഡൽ നേടിയ അവാൻസ് വാസു എന്നിവരെ സമ്പത്ത് കണിയാംപറമ്പിൽ മെമന്റോ നൽകി ആദരിച്ചു. വിനു അലക്‌സ് മനയത്ത്, കെ.ജി ബിനു ,ടോണി ഫിലിപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി മുകേഷ് ഫിലിപ്പ് സ്വാഗതവും ജോ. സെക്രട്ടറി.ബിനീഷ് റാവു നന്ദിയും പറഞ്ഞു.