അമയന്നൂർ: വാരിക്കാട് ദേവീക്ഷേത്രത്തിലെ മേടപുണർത ഉത്സവം 5 മുതൽ 7 വരെ നടക്കും. അഞ്ചിന് വൈകിട്ട് 7.30ന് സംഗീതസദസ്, ആറിന് വൈകിട്ട് 4ന് സർവൈശ്വര്യപൂജ, വൈകിട്ട് 7ന് ഡോ.കോഴിക്കോട് പ്രശാന്ത് വർമ്മയുടെ മാനസജപലഹരി. മൂന്നാം ഉത്സവദിവസമായ ഏഴിന് ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് താലപ്പൊലി, പുളിയന്താക്കൽ കാണിക്കമണ്ഡപത്തിൽ നിന്നും അമയന്നൂർ ദേവീക്ഷേത്രം വഴി വാരിക്കാട് ദേവീക്ഷേത്രത്തിൽ എത്തും. വൈകിട്ട് 7ന് കളമെഴുത്തുംപാട്ടും. രാത്രി 8ന് ആർ.ത്രീ മ്യൂസിക്ക് ബാൻഡ്‌സ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ത്രയം.