കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി യുവധാര ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന അഖില കേരള വോളിബോൾ ടൂർണമെന്റ് 9 മുതൽ 15 വരെ കൂവപ്പള്ളി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസൽ ഉദ്ഘാടനം നിർവഹിക്കും. സമാപന സമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. സമ്മാനദാനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ നിർവഹിക്കും. സംഘാടക സമിതി ഭാരവാഹികളായ അജാസ് റഷീദ്, ജോസ് സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.