
കാഞ്ഞിരപ്പള്ളി. കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖലാ വാർഷികം 7, 8 തീയതികളിൽ നടക്കും.7ന് വൈകിട്ട് 7 ന് ഗൂഗിൾ പ്‌ളാറ്റ്‌ഫോമിൽ ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ.എ.ആർ.ഭാഗ്യശ്രീ സമ്മേളനം ഉദ്ഘാടനം ചെയ്യും. 8 ന് രാവിലെ 10 ന് പേട്ട ഗവൺമെന്റ് സ്‌കൂളിൽ പ്രതിനിധി സമ്മേളനം. ജില്ലാ കമ്മറ്റിയംഗം കെ.ആർ.പ്രഭാകരൻ സംഘടനാ രേഖയും, മേഖലാ സെക്രട്ടറി എം.എ.റിബിൻഷാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. സമ്മേളന നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ ചെയർമാനും എൻ. സോമനാഥൻ സെക്രട്ടറിയുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.