ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തി ഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ 67-ാമത് ബാച്ച് 7നും 8നും മതുമൂല യൂണിയൻ മന്ദിര ഹാളിൽ നടക്കും. 7ന് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രസംഗം നടത്തും. യോഗം ബോർഡ് മെമ്പർ എൻ.നടേശൻ ആശംസ അർപ്പിക്കും. യൂണിയൻ കൗൺസിലേഴ്്‌സ്, യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, സൈബർസേനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. കോർഡിനേറ്റർ പി.അജയകുമാർ സ്വാഗതവും യൂണിയൻ കൗൺസിലർ പി.ബി രാജീവ് നന്ദിയും പറയും. ഫാമിലി കൗൺസിലർ ഗ്രെയ്‌സ് ലാൽ, ഡോ.ശരത് ചന്ദ്രൻ, രാജേഷ് പൊന്മല.സുരേഷ് പരമേശ്വരൻ, സജീവ് പൂവത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും. 8ന് വൈകുന്നേരം 4.30ന് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. കൗൺസിലർ എസ്.സാലിച്ചൻ നന്ദി പറയും.