
മാടപ്പള്ളി. സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി മാടപ്പള്ളി റീത്തു പള്ളി ജംഗ്ഷനിൽ തുടങ്ങിയ സമരപന്തലിൽ വൺ ഇന്ത്യ വൺ പെൻഷൻ സംഘടനയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് സത്യഗ്രഹ സമരം നടക്കും. വൺ ഇന്ത്യാ വൺ പെൻഷൻ സംഘടന സംസ്ഥാന പ്രസിഡന്റ് എൻ.എം.ഷെരീഫ് സമരം ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിക്കും. കല്ലിടലിനെതിരെ വിവിധ രാഷ്‌ട്രീയ സാമൂഹിക സംഘടനകൾ ഒരോ ദിവസങ്ങളിലായി സമര പന്തലിൽ സത്യഗ്രഹം തുടരുകയാണ്.