
എസ്.എൻ പുരം. സെൻട്രൽ ലൈബ്രറി ജൈവകൃഷി പ്രോത്സാഹനത്തിനായി ഗ്രീൻഫീൽഡ് ഫൗണ്ടേഷന്റെയും നാട്ടുകൃഷി കൂട്ടായ്മയുടെയും സഹകരണത്തോടെ വർഷത്തിൽ രണ്ട് പ്രാവശ്യം കായ്ഫലം നൽകുന്ന വിയറ്റ്‌നാം സൂപ്പർ ഏർലി പ്ലാവിൻ തൈകൾ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തു. ഗ്രീൻഫീൽഡ് നാട്ടുകൃഷി കൂട്ടായ്മ പ്രസിഡന്റും മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഫിൽസൺ മാത്യൂസ് വിതരണോദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് പി.ജി.വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. സച്ചിൻ മാത്യു പദ്ധതി വിശദീകരണം നടത്തി. സെക്രട്ടറി പി.സി തോമസ്, എസ്.അനിൽ കുമാർ, അഭിലാഷ് മാത്യു, പി.സി.ഫിലിപ്പോസ്, എം.പി.അന്ത്രയോസ് തുടങ്ങിയവർ പങ്കെടുത്തു.