
കങ്ങഴ. വ്യാപാരി വ്യവസായി ഏകോപന സമിതി കങ്ങഴ യൂണിറ്റ് പണികഴിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം 5ന് ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര നിർവഹിക്കും. പൊതുസമ്മേളനം ചീഫ് വിപ്പ് എൻ. ജയരാജും, ഓഡിറ്റോറിയം കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടിയും ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. പത്തനാട് ക്ഷേത്രമൈതാനിയിൽ നിന്ന് ഘോഷയാത്രയും കുടുംബസംഗവും കലാസന്ധ്യയും നടക്കും. പത്തനാട് ടൗണിൽ 3000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ 60 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരം നിർമ്മിച്ചത്. കോൺഫറൻസ് ഹാൾ ഉൾപ്പെടെയുള്ള സൗകര്യം മന്ദിരത്തിലുണ്ട്.