ഏറ്റുമാനൂർ : എസ്.എൻ.ഡി.പി യോഗം കാണക്കാരി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് 6ന് തുടക്കമാകും.
ഒന്നാ ഉത്സവ ദിവസം 6ന് രാവിലെ 5 മുതൽ ആരംഭിക്കുന്ന ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് അന്നദാനം . രാത്രി 7 ന് കലാപരിപാടികളുടെ ഉദ്ഘാടനം സംഗീത സംവിധായകൻ ജയ്‌സൺ ജെ നായർ നിർവഹിക്കും. തുടർന്ന് മാജിക് ഷോ.
7ന് വൈകിട്ട് രാത്രി 7.30ന് നടക്കുന്ന പൊതുസമ്മേളനം സഹകരണ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി സിറിയക്, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കാണക്കാരി അരവിന്ദാക്ഷൻ, പഞ്ചായത്തംഗങ്ങളായ വി ജി അനിൽ കുമാർ , ത്രേസ്യാമ്മ സെബാസ്റ്റ്യൻ, എസ്.എൻ.ഡി.പി മേഖലാ ഇൻ ചാർജ് എ.ജി ദിലീപ് കുമാർ, വനിതാസംഘം പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് മഴവിൽ നൈറ്റ്
8ന് വൈകിട്ട് 5.30ന് താലപ്പൊലി ഘോഷയാത്ര . തുടർന്ന് ശ്രീ സായ് കലാസമിതിയുടെ മേളവിസ്മയം നടക്കുമെന്ന് ക്ഷേത്ര
ഭാരവാഹികളായ പി. പുരുഷോത്തമൻ (പ്രസിഡന്റ്) ടി.സുരേഷ് (സെക്രട്ടറി) എന്നിവർ അറിയിച്ചു.