കോട്ടയം: കോട്ടയം ആലപ്പുഴ, പത്തനംതിട്ട, ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ ഗവർണറായി ഡോ.സണ്ണി വി.സക്കറിയായും ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി ഡോ. ബിനോ ഐ. കോശിയും, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറായി ആർ. വെങ്കിടാചലവും തിരഞ്ഞെടുക്കപ്പെട്ടു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറിയായി മാർട്ടിൻ ഫ്രാൻസീസും ട്രഷററായി തോമസുകുട്ടി ആനിത്തോട്ടവും നിയമിതരായി.