
കടുത്തുരുത്തി. ഓട്ടോറിക്ഷ ഡ്രൈവറെ ബൈക്കിലെത്തിയ സംഘം കുത്തി പരിക്കേൽപ്പിച്ചു. കോതനല്ലൂർ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ കിഴക്കേപട്ടമന മാത്യുവിനാണ് (53) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒാട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ഓട്ടോറിക്ഷ തടഞ്ഞശേഷം ഒരാൾ കൈവശം കരുതിയ കത്തി ഉപയോഗിച്ച് മാത്യുവിന്റെ വയറിലും കൈയ്യിലും കുത്തുകയായിരുന്നു. നിലവിളി കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയെങ്കിലും അക്രമിസംഘം ബൈക്കിൽ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ മാത്യു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു.