കോട്ടയം. എൻ.എഫ്.പി.ടി.ഇ മുൻ സംസ്ഥാന മഹിള കൺവീനറും തിരുമിറ്റക്കോട്ട് ഇട്ടോണം പിണ്ടാലിമനയിൽ പരേതനായ ഭവദാസൻ നമ്പൂതിരിയുടെ ഭാര്യയുമായ എ.ഡി പദ്മാലയ (89, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതയായി. കേന്ദ്ര ഗവ. ജീവനക്കാരുടെ 1960ലെ പണിമുടക്കിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകയായിരുന്നു. സൗന്ദര്യലഹരി മലയാളത്തിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മക്കൾ: പി.എം.സാവിത്രി (റിട്ട.കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ്), പി.എം ഭവത്രാതൻ (കൺസൾട്ടന്റ് തെർമൽ എൻജിനീയർ, തൃശൂർ), ഡോ.പി.എം.ആര്യ (തൃശൂർ). മരുമക്കൾ: കെ.സുരേഷ് കുറുപ്പ് (മുൻ എം.പി), ഇ.എൻ സാവിത്രി (ഏറന്നൂർ മനഒറ്റപ്പാലം), രാധാകൃഷ്ണൻ കെ. നായർ (ആർക്കിടെക്ട്. തൃശൂർ). സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് കോട്ടയം മുനിസിപ്പൽ ശ്മശാനത്തിൽ.