കോട്ടയം: പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് നാളെ മുതൽ 7 വരെ പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണം. കോട്ടയത്ത് നിന്നും കറുകച്ചാൽ ഭാഗത്തേയ്ക്ക് പേകേണ്ട വാഹനങ്ങൾ മാങ്ങാനം കലുങ്ക് ജംഗ്ഷനിൽ നിന്ന് കാഞ്ഞിരത്തുംമൂട് വെട്ടത്തുകവല കൈതേപ്പാലം വഴി പോകണം. കോട്ടയത്ത് നിന്നും ഞാലിയാകുഴി തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും കൊല്ലാട് പാറയ്ക്കൽ കടവ് എരമല്ലൂർ വഴി പോകണം. മണർകാട് ഭാഗത്ത് നിന്നും കറുകച്ചാൽ, തെങ്ങണ, ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെട്ടത്തുകവല കൈതേപ്പാലം വഴി പോകണം. കറുകച്ചാൽ ഭാഗത്ത് നിന്നും മണർകാട് കോട്ടയം പാമ്പാടി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെട്ടത്തു കവല എൽ.പി സ്‌കൂൾ ജംഗ്ഷനിൽ നിന്നും കഞ്ഞിരത്തുംമൂട് വഴി മണർകാട് ഭാഗത്തേയ്ക്ക് പോകണം. തെങ്ങണ ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ എരമല്ലൂർ നാൽക്കവല വഴി പോകണം. ടോറസ്, ടിപ്പർ, ലോറി, ചരക്കു വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മണർകാട് ഭാഗത്ത് നിന്നും പുതുപ്പള്ളി വഴി കറുകച്ചാൽ,തെങ്ങണ ഭാഗത്തേയ്ക്ക് പേകേണ്ട വാഹനങ്ങൾ പാമ്പാടി മാന്തുരുത്തി വഴി കറുകച്ചാൽ ഭാഗത്തേയ്ക്ക് പോകണം. കോട്ടയം ഭാഗത്ത് നിന്നും കറുകച്ചാൽ തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ എം.സി. റോഡ് വഴി ചിങ്ങവനത്ത് എത്തി ഇടത്തേയ്ക്ക് തിരിഞ്ഞു പോകണം.