k-rail

ചങ്ങനാശേരി. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളി റീത്ത്പള്ളി ജംഗ്ഷനിൽ തീർത്ത സമരപന്തലിൽ എസ്.യു.സി.ഐ. പാർട്ടി സത്യഗ്രഹ സമരം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.ലാലി, ഡി.സുരേഷ്, കെ.എസ്.ശശികല, മാത്യു തോമസ്, റ്റി.ജെ.ജോണികുട്ടി, കെ.എൻ.രാജൻ, എ.ജി.അജയകുമാർ, എം.കെ.ഹഹസാദ്, ജിജി ഈയ്യാലിൽ, ബൻസി ബിനോയ്, എ.റ്റി.വർഗീസ് എന്നിവർ പങ്കെടുത്തു. ജമാത്ത് ഇസ്‌ലാമിക് ചങ്ങനാശേരി ഏരിയാ പ്രസിഡന്റ് പി.എ.അസീസ് സമരപന്തലിൽ എത്തി പെരുന്നാൾ ഉപഹാരം സമർപ്പിച്ചു.