കല്ലറ: എസ്.എൻ.ഡി.പി യോഗം 121ാം നമ്പർ കല്ലറ ശാഖാ ശ്രീശാരദാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര ഭക്തിനിർഭരമായി. ശാഖാ പ്രസിഡന്റ് പി.ഡി രേണുകൻ, സെക്രട്ടറി കെ.വി സുദർശനൻ, പോഷക സംഘടനാ ഭാരവാഹികൾ ഉൾപ്പടെയുള്ളവർ നേതൃത്വം നൽകി. തുടർന്ന് മഹാപ്രസാദമൂട്ടും നടന്നു. ദേശതാലത്തിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.
ഫോട്ടോ: കല്ലറ ശ്രീ ശാരദാ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു നടന്ന കുംഭകുട ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിയപ്പോൾ