കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 123ാം നമ്പർ കടുത്തുരുത്തി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പൂയംദിനം മഹോത്സവം 6 മുതൽ 8 വരെ നടക്കും. 6ന് രാവിലെ 7ന് ഗുരുദേവ ഭാഗവതപാരായണം, വൈകിട്ട് കുട്ടികളുടെ കലാപരിപാടികൾ, കഥാപ്രസംഗം. 7ന് വൈകിട്ട് 5ന് ശാഖാ കാര്യാലയത്തിൽ നിന്നും ക്ഷേത്രസന്നിധിയിലേക്ക് താലപ്പൊലി ഘോഷയാത്ര. 7.45ന് തങ്കമ്മ മോഹനൻ ഉല്ലല നയിക്കുന്ന പ്രഭാഷണം. 8ന് രാവിലെ 11ന് ഗുരുപൂജ, ഗുരുപുഷ്പാംഞ്ജലി, 12.30ന് മഹാപ്രസാദമൂട്ട്.