
കോട്ടയം. പ്രമുഖ കർണാടക സംഗീതജ്ഞൻ കോട്ടയം വീരമണി രചിച്ച ശതരാഗസൗന്ദര്യ ലഹരി പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 4ന് ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കെ.എൻ.രാഘവൻ ഇംഗ്ലീഷ് പുസ്തക പ്രകാശനവും ഹരിസ്വാമി മലയാളം പുസ്തക പ്രകാശനവും നടത്തും. വി.മീനാക്ഷി ആലപിച്ച ശതരാഗസൗന്ദര്യ ലഹരി സി.ഡി പ്രകാശനം തിരുവിഴ ജയശങ്കർ നിർവ്വഹിക്കും. മനോജ് കുറൂർ, പ്രൊഫ.പി.വി.വിശ്വനാഥൻ നമ്പൂതിരി, എ.വി.ഹരിശങ്കർ, സൈജുനാഥ്, കോട്ടയം വീരമണി എന്നിവർ പ്രസംഗിക്കും. ഡോ.എ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിക്കും. ശങ്കരാചാര്യരുടെ സൗന്ദര്യ ലഹരിയിലെ 100 ശ്ലോകങ്ങൾക്ക് 100 രാഗങ്ങളാൽ ഈണമിട്ടതാണ് ശതരാഗ സൗന്ദര്യ ലഹരി സി.ഡി.